സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് പരിക്ക്

എരുമപ്പെട്ടി – തയ്യൂര്‍ റോഡില്‍ ഖാദിക്ക് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. വേലൂര്‍ കുറുവന്നൂര്‍ പെരുമ്പുള്ളി വീട്ടില്‍ ചന്ദ്രിക(52)യ്ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 9.40 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ചന്ദ്രികയെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT