24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Erumapetty ടോറസ് ലോറിയെ മറികടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ടോറസ് ലോറിയെ മറികടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

173

എരുമപ്പെട്ടി മുട്ടിക്കലില്‍ ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. എരുമപ്പെട്ടി കോട്ടപ്പുറം സ്വദേശി 66 വയസുള്ള രാജനാണ് മരിച്ചത്. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ മുട്ടിക്കല്‍ ഷാപ്പിന് സമീപമുള്ള വളവില്‍ ഇന്ന് ഉച്ചതിരിഞ്ഞ് 1.15 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രാജനെ ‘ആക്ട്‌സ്’ പ്രവര്‍ത്തകര്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വടക്കാഞ്ചേരി ഭാഗത്തു നിന്ന് വരികയായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!