സ്‌കൂട്ടറിന് പുറകില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്‌

കടവല്ലൂര്‍ കല്ലുംപുറത്ത് സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കല്ലുംപുറം സ്വദേശി പുലിക്കോട്ടില്‍ 68 വയസ്സുള്ള വില്‍സനാണ് പരിക്ക്. ഇന്ന് കാലത്ത് 11 മണിയോടെ കല്ലുംപുറം സെന്ററിലാണ് അപകടം നടന്നത്. എടപ്പാള്‍ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT