നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

ആളൂരില്‍ നിയന്ത്രണം സ്‌കോര്‍പ്പിയോ താഴ്ച്ചയിലേക്ക് മറിഞ്ഞു.ആളൂര്‍ പാലത്തിന് സമീപത്ത് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അമിത വേഗതയിലായിരുന്ന സ്‌കോര്‍പ്പിയോ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തൃശൂര്‍ – കുറ്റിപ്പുറം പാത നിര്‍മ്മാണവുമായി ബബന്ധപ്പെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലത്തിന് മുന്‍പായുള്ള വളവില്‍ വെച്ച് നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോ, റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ച സംരക്ഷണ തൂണുകള്‍ ഇടിച്ച് തെറിപ്പിച്ചാണ് താഴ്ച്ചയിലേക്ക് പതിച്ചത്. വാഹനമോടിച്ചിരുന്നയാള്‍ ഉറങ്ങിയതോ മദ്യലഹരിയിലായിരുന്ന തോ ആകാം അപകട കാരണമെന്നാണ് സൂചന. മദ്യകുപ്പിയും വെള്ളം ബോട്ടിലും വാഹനത്തിന് സമീപത്തായി കിടക്കുന്നുണ്ട്. താഴ്ച്ചയിലേക്ക് മറിഞ്ഞ് വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികളുടെ കളുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.

 

ADVERTISEMENT