31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kechery ബി.ജെ.പി മൂന്നാം ബദലായി വളര്‍ന്നുവെന്ന യാഥാർഥ്യം സി.പി.ഐ.എം ഉൾക്കൊള്ളണം: ടി. ശശിധരൻ

ബി.ജെ.പി മൂന്നാം ബദലായി വളര്‍ന്നുവെന്ന യാഥാർഥ്യം സി.പി.ഐ.എം ഉൾക്കൊള്ളണം: ടി. ശശിധരൻ

6

പണക്കൊഴുപ്പും കായിക ബലവുമുള്ള മൂന്നാം ബദലായി ബി.ജെ.പി വളര്‍ന്നുവെന്ന യഥാര്‍ത്ഥ്യം ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനമാണ് സി.പി.ഐ.എം. നടത്തേണ്ടതെന്ന് ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയും, സി.പി.ഐ.എം. ജില്ലാകമ്മിറ്റി അംഗവുമായ ടി ശശിധരന്‍.പി.യു. സനൂപ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു മന്ത്രിയെ കാറില്‍നിന്ന് ഇറക്കി,നടത്തി,കുറച്ചു കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷ കയറി,ഓട്ടോറിക്ഷയില്‍ നിന്നും ഇറക്കി,നടക്കടാ എന്ന് പറഞ്ഞ് കൂവി നടത്തുന്ന സ്ഥിതിയുണ്ടായിട്ടും ആര്‍ക്കും ഒരു പരാതിയുമില്ല.കായിക ബലവും ആയുധം ബലവും പണബലവുമുള്ള രാഷ്ട്രീയമായി. ഒരു മൂന്നാം ബദലായി നമ്മുടെ കണ്‍മുന്‍പില്‍ വളര്‍ന്ന് വരുന്നു എന്നത് ചെറിയ കാര്യമല്ല.71 ആയാല്‍ ഭൂരിപക്ഷമാണെന്നാണ് നമ്മള്‍ കരുതിയത്,പക്ഷേ മൂന്നായാലും കേരളം ഭരിക്കാന്‍ കഴിയുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതിന്റെ പൊരുള്‍ വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.ഇളയപ്പന്റെ വീട്ടില്‍ ഊണും വല്ല്യയപ്പന്റെ വീട്ടില്‍ കൊരയുമാണെന്നാണ് ഇപ്പോള്‍ നാട്ടിലെ സ്ഥിതിയെന്നും ശശിധരന്‍ കൂട്ടി ചേര്‍ത്തു. പുതുശ്ശേരി സനൂപ് നഗറിലുള്ള ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സി. പി. ഐ. എം. ഏരിയാ സെക്രട്ടറി കെ. കൊച്ചനിയന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഉഷ പ്രഭുകുമാര്‍, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ആഷിക് വലിയത്ത്, കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.ജി. ജയപ്രകാശ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം എം.വി. പ്രശാന്തന്‍ മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. എം. ജിജില്‍, സി. പി. ഐ. എം. ചൊവ്വന്നൂര്‍ ലോക്കല്‍ സെക്രട്ടറി ഇ.എം. മിറാഷ് എന്നിവര്‍ സംസാരിച്ചു. ചൂണ്ടല്‍ സെന്ററില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തോടെയാണ് രക്തസാക്ഷി ദിനാചരണത്തിന് തുടക്കമായത്. രക്തസാക്ഷിമണ്ഡപത്തില്‍ സി.പി.ഐ.എമ്മിനായി കെ. കൊച്ചനിയനും,ഡി വൈ എഫ് ഐ ക്കായി, ആഷിക് വലിയകത്തും പതാക ഉയര്‍ത്തി പുഷ്പചക്രം അര്‍പ്പിച്ചു. സി. പി. ഐ. എം., ഡി.വൈ.എഫ്.ഐ നേതാക്കളായ എം. ബി. പ്രവീണ്‍,കെ.കെ. സതീശന്‍, കെ.ബി.ഷിബു, കെ.ബി. ജയന്‍, പി.ബി. അനൂപ്, യു.എം. ഗോപകുമാര്‍, എന്‍. എസ്.ജിഷ്ണു, സച്ചിന്‍ പ്രകോശ്,
രേഷ്മ, വിബുട്ടന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!