ഗുരുവായൂര്‍ മണ്ഡലം എസ്.ഡി.പി.ഐ യുടെ നേതൃത്വത്തില്‍ വഖഫ് സംരക്ഷണ സമിതി ചാവക്കാട് ബഹുജനറാലിയും പൊതുസമ്മേളനവും നടത്തി. മണത്തല പള്ളി പരിസരത്തു നിന്നാരംഭിച്ച റാലി ചാവക്കാട് നഗരം ചുറ്റി കൂട്ടുങ്ങല്‍ ചത്വരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി മണ്ഡലം ജനറല്‍ കണ്‍വീനര്‍ സിദ്ധീഖുല്‍ അക്ബര്‍ ഐ ബി അധ്യക്ഷനായി. ജലീല്‍ സഖാഫി വിഷയവതരണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ യഹിയ മന്നലാംകുന്ന് സ്വാഗതവും വഖഫ് സംരക്ഷണ സമിതി മേഖല കണ്‍വീനര്‍ ഡോ സകീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT