വിവാദ ശബ്ദ സന്ദേശം: അധ്യാപികമാര്‍ക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ

ഓണാഘോഷവുമായി ബന്ധപ്പെട്ട കടവല്ലൂര്‍ കല്ലുംപുറം സ്‌കൂളിലെ വിവാദ സന്ദേശം നല്‍കിയ അദ്ധ്യാപികമാര്‍ക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്ത്. ഭരണഘടന അനുശാസിക്കുന്നതില്‍ കൂടുതല്‍ ഒന്നും തന്നെ അധ്യാപികമാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും, ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത് പുന:പരിശോദിക്കണമെന്നും അധ്യാപികമാരുടെ വീടു സന്ദര്‍ശിച്ച എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാഫി താഴിത്തേതില്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന വിവാദങ്ങള്‍ക്ക് ഇരയായ അദ്ധ്യാപികമാര്‍ക്ക് എല്ലാം പിന്തുണയും എസ്.ഡി.പി.ഐ നല്‍കി. മണ്ഡലം ട്രഷറര്‍ കെ.എം റഫീഖ്, കാട്ടകാമ്പാല്‍ പ്രസിഡന്റ് റഹീം, നേതാക്കളായ ഷഫ്ജിര്‍, ഉബൈദ്, പി .കെ ഷമീര്‍, നിഷാദ് എന്നിവരും ഷാഫിക്കൊപ്പം ഉണ്ടായിരുന്നു.

 

ADVERTISEMENT