ബുഷറ സുബൈറിന് സ്വീകരണം നല്‍കി

പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കി അത്യുജ്ജ്വല വിജയം നേടിയ പാര്‍ട്ടിയുടെ പഞ്ചായത്തിലെ പ്രഥമ വാര്‍ഡ് മെമ്പര്‍ ബുഷറ സുബൈറിന് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സക്കറിയ പൂക്കാട്ട് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ നാസര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി എം അക്ബര്‍, ജില്ലാ ട്രഷറര്‍ യഹിയ മന്ദലാംകുന്ന്, മണ്ഡലം പ്രസിഡന്റ് ഡോ സക്കീര്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ആഷിഫ് മാലിക്കുളം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫാരിസ് വടക്കൂട്ട് നന്ദിയും പറഞ്ഞു. മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

ADVERTISEMENT