24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒക്ടോബര്‍ 20,21 തിയ്യതികളില്‍ നടക്കുന്ന സിപിഐഎം മറ്റം ലോക്കല്‍ സമ്മേളനത്തിനോടനുബന്ധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മറ്റം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമവും കേരളത്തിലെ പത്രമാധ്യമങ്ങളും സ്ത്രീശാക്തീകരണവും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചു. ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ കെ.ആര്‍. വിജയ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷയായി.
ADVERTISEMENT