ചാലിശേരി പെരുമണ്ണൂര്‍ ഇ.പി.എന്‍. എന്‍.എം. എം. ചൈതന്യ വായനശാലയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കെ കെ കുമാരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭരണഘടനാ ക്വിസ് നടത്തി. ഡോക്ടര്‍ കെ ജയരാജ് ക്വിസ് മാസ്റ്ററായി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം നടത്തി. വായനശാല സെക്രട്ടറി ഇ. കെ. മണികണ്ഠന്‍, പ്രസിഡണ്ട് ഡോ : ഇ. എന്‍. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ അനീഷ് .പി, വൈസ് പ്രസിഡണ്ട് കെ.കെ.വിനോദ്, ജോ. സെക്രട്ടറി നിതിന്‍ ദേവ്. പി. ആര്‍ , ലൈബ്രേറിയന്‍ അനൂപ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT