‘നിയമ വഴി’ എന്ന തലക്കെട്ടില്‍ സെമിനാര്‍ നടത്തി

ചാലിശേരി ടി.പി. ഉണ്ണികൃഷ്ണന്‍ സ്മാരക പൗര്‍ണ്ണമി വായനശാലയുടെ നേതൃത്വത്തില്‍ നിയമ വഴി എന്ന തലക്കെട്ടില്‍ സെമിനാര്‍ നടത്തി. വായനശാല രക്ഷാധികാരി കെ.കെ സുരേഷ് ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കെ ദാസന്‍ അധ്യക്ഷനായി. രാജ്യത്തെ പൊതു നിയമങ്ങളെക്കുറിച്ച് പൗരന്മാര്‍ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കേരള പോലീസ് സ്റ്റേറ്റ് ഇന്റലിജന്‍സ് വിങ്ങിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എ രാമകൃഷ്ണന്‍ സംസാരിച്ചു. ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തില്‍ നിയമവിദ്യാര്‍ത്ഥിയും രക്ഷാധികാരിയുമായ കെ.കെ കുമാരന്‍, പോക്‌സോ എന്ന വിഷയത്തില്‍ നിയമ വിദ്യാര്‍ത്ഥി അനിത മണികണ്ഠന്‍ എന്നിവരും ക്ലാസുകള്‍ നയിച്ചു. ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി ഗായത്രി രാമകൃഷ്ണന്‍ ക്വിസ് മത്സരം നയിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണവും കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷവും നടത്തി.

ADVERTISEMENT