ആട്ടവും പാട്ടുമായി ചൂണ്ടല്‍ പഞ്ചായത്തില്‍ വയോജനോത്സവം സംഘടിപ്പിച്ചു

ആട്ടവും പാട്ടുമായി ചൂണ്ടല്‍ പഞ്ചായത്തില്‍ വയോജനോത്സവം. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ 2024 – 2025 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയോജന സംഗമം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് പി.ടി.ജോസ്, ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ ഹസനുല്‍ ബെന്ന, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു, കെല്‍ ചെയര്‍മാന്‍ പി.കെ.രാജന്‍ മാസ്റ്റര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ സി.ജെ.ഷൈനി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ നാന്‍സി ആന്റണി, കെ.ടി. ബാലകൃഷ്ണന്‍, മേഗി ജോണ്‍സന്‍, വി.പി.ലീല, സ്മിത ഷാജി, ടി.പി.പ്രജീഷ്, പി.എസ്.സന്ദീപ്, എന്‍.എസ്.ജിഷ്ണു തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം വയോജനങ്ങള്‍ അവതരിപ്പിച്ച വിവധ കലാപരിപാടികളുടെ അവതരണവും നേത്ര പരിശോധനാ ക്യാമ്പും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ADVERTISEMENT