മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളില്‍ വയോജന സംഗമം സംഘടിപ്പിച്ചു. നൂറാം വര്‍ഷത്തിലേക്കെത്തി നില്ക്കുന്ന മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളില്‍, നൂറിന പരിപാടികളുടെ ഭാഗമായാണ് സംഗമം നടത്തിയത്. വിദ്യാര്‍ത്ഥികളുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും വയോജന സംഗമത്തില്‍ ആദരിച്ചു. മുപ്പതോളം മുത്തശ്ശി- മുത്തച്ഛന്മാര് പരിപാടിയില്‍ പങ്കെടുത്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ഷാലി മരിയയും സദസ്സില്‍ ഉണ്ടായിരുന്ന എല്ലാവരും ചേര്‍ന്ന് തിരി തെളിയിച്ച് വയോജന സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങിന് അധ്യാപകരായ സിസ്റ്റര്‍ ലിനി മരിയ, റോസ് മരിയ എന്നിവര്‍ നേത്യത്വം നല്കി.



