26.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk മുതിര്‍ന്ന വനിതകളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആദരിച്ചു

മുതിര്‍ന്ന വനിതകളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആദരിച്ചു

40

പനന്തറ ഉരുളുമ്മല്‍ വനിത സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന വനിതകളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആദരിച്ചു. ഉരുളുമ്മല്‍ മസ്ജിദ് കോര്‍ട്ടേഴ്‌സ് കോമ്പൗണ്ട് വളപ്പില്‍ നടത്തിയ പരിപാടി ഉരുളുമ്മല്‍ ജുമാമസ്ജിദ് സെക്രട്ടറി ബാപ്പുട്ടി വാലിയില്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലം പള്ളി പ്രസിഡണ്ടായി സേവനം ചെയുതു കൊണ്ടിരിക്കുന്ന അബൂബക്കര്‍ തൈപറമ്പില്‍, കൂട്ടായ്മ പൈന്‍ ആന്‍ഡ് പാലിയേറ്റിവ് കോര്‍ഡിനേറ്റര്‍ ഫാത്തിമ്മ അബൂബക്കര്‍ തുടങ്ങീ പരിധിയിലേ മുതിര്‍ന്ന വനിതകളെയുമാണ് ആദരിച്ചത്. ബാല്‍ക്കീസ് നൗഷാദ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി ദിവാകരന്‍ പനന്തറ , ലൈല മുഹമ്മദ്, വാഹിത സൈതുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!