സിസിടിവിയില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരന്‍ കെ.എല്‍.ജോസിന് യാത്രയയപ്പ് നല്‍കി. സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.ജോണ്‍സണ്‍ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.എം.എഡ്‌വിന്‍, കെ.സി.ജോസ്, മാനേജര്‍ സിന്‍ഡോ ജോസ്, മറ്റ് ജീവനക്കാരായ ജോസ് മാളിയേക്കല്‍, പി.എസ്.ടോണി, നിഷ നവീന്‍ എന്നിവര്‍ സംസാരിച്ചു. സിസിടിവിയുടെ ഉപഹാരം മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സനും, ചെയര്‍മാന്‍ കെ.സി.ജോണ്‍സനും ചേര്‍ന്ന് സമ്മാനിച്ചു. സിസിടിവി ഡയറക്ടര്‍മാരായ സി.എസ്.സുരേഷ്, ഷാജി വി.ജോസ്, വിജു സി.ഐ, വി.ശശികുമാര്‍ തുടങ്ങിയവരും, സിസിടിവി ജീവനക്കാരും സംബന്ധിച്ചു. കെ.എല്‍.ജോസ് മറുപടി പ്രസംഗവും നടത്തി.
Home Bureaus Kunnamkulam സിസിടിവിയില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരന്‍ കെ.എല്‍.ജോസിന് യാത്രയയപ്പ് നല്‍കി