കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് യുവ-2024 സമാപിച്ചു. അന്തരിച്ച സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വളണ്ടിയര്‍മാര്‍ ശേഖരിച്ച 240 പുസ്തകങ്ങള്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലനു കൈമാറി. ഇരിങ്ങപ്പുറം എസ്.എം.യു.പി. സ്‌കൂളിലാണ് ഏഴ് ദിവസത്തെ ക്യാമ്പ് നടന്നത്. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ഉദ്ഘടാനം ചെയ്തു.
Home Bureaus Kunnamkulam കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു