മന്‍മോഹന്‍ സിംഗിന് യമുനാതീരത്ത് അന്ത്യനിദ്ര; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആദരവോടെ വിട നല്‍കി രാജ്യം. നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി മോദിയും മന്‍മോഹന്‍സിംഗിന് അന്തിമോപചാരമര്‍പ്പിച്ചു. മന്‍മോഹന്‍ അമര്‍ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ മുന്‍പ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. ാവിലെ എഐസിസി ആസ്ഥാനത്ത പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്‌കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ADVERTISEMENT