റോഡില്‍ വെള്ളക്കെട്ട് രൂക്ഷം; വഞ്ചി ഇറക്കിയും തുണിയലക്കിയും പ്രതിഷേധം

മഴ കനത്തതോടെ തകര്‍ന്ന് തരിപ്പണമായ പെരുമ്പിലാവ് അംബേദ്കര്‍ നഗര്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വലയെറിഞ്ഞും വഞ്ചി ഇറക്കിയും തുണിയലക്കിയും വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റ് പ്രസിഡണ്ട് എം എന്‍ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കാലങ്ങളായി രാഷ്ട്രീയപാര്‍ട്ടികളുടെ നിരവധി പ്രതിഷേധങ്ങളുണ്ടായിട്ടും പെരുമ്പിലാവ് അംബേദ്കര്‍ നഗര്‍ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. അഞ്ച് വര്‍ഷമായിട്ടും ശാശ്വത പരിഹാരമായില്ലയെന്ന് നാട്ടുകാരും പറയുന്നു. കനത്ത മഴ മൂലം റോഡിനിരുവശത്തെ കാനകള്‍ മണ്ണ് വന്ന് നിറഞ്ഞ അവസ്ഥയിലുമാണ്. റോഡിലെ വെള്ള കെട്ടിനും റോഡിന്റെ തകര്‍ച്ചക്കും ശാശ്വത പരിഹാരം കണ്ടെത്തണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി വേറിട്ട പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയത്. പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ എം.എ കമറുദീന്‍, ഷബീര്‍ അഹ്‌സന്, മൊയ്തീന്‍ ബാവ, സി.എം താഹ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT