രണ്ടു ദിവസങ്ങളിലായി കുന്നംകുളം ടൗണ്‍ ഹാളില്‍ നടന്ന എസ്എഫ്‌ഐ കുന്നംകുളം ഏരിയ സമ്മേളനം സമാപിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മാളവിക പ്രദീപ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം മേഘ്‌ന, ജില്ലാ സെക്രട്ടറി ജിഷ്ണു സത്യന്‍, വൈസ് പ്രസിഡന്റ്മാരായ അനസ് ജോസഫ്, ടി അഭിജിത്ത്, എം എസ് ശ്യാംജിത്ത്, യശ്വന്ത് കൃഷ്ണ, ശ്രീലക്ഷ്മി കടവല്ലൂര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം എന്‍ സത്യന്‍, ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, ഏരിയ കമ്മിറ്റിയംഗങ്ങള്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രണവ് പ്രേമന്‍ (സെക്രട്ടറി), അക്ഷയ് അനില്‍ (പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.