മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പെരുമ്പിലാവ് നെടിയേടത്തു വീട്ടില്‍ 28 വയസ്സുള്ള നന്ദന്റെ ചികിത്സയ്ക്കായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സഹായം നല്‍കി. ഒരു ലക്ഷം രൂപയുടെ ധനസഹായം നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സന്‍ നന്ദന്‍ ചികിത്സ സഹായ സമിതി ഭാരവാഹികളായ എം.ബാലാജി , കെ.ഇ സുധീര്‍ എന്നിവര്‍ക്ക് കൈമാറി. ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ സി.കെ അപ്പുമോന്‍, സക്കറിയ ചീരന്‍, ജിനാഷ് തെക്കേകര, എ.എ ഹസ്സന്‍, പി.എം ബെന്നി, ജിനീഷ് നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Home Bureaus Kunnamkulam നന്ദന്റെ ചികിത്സയ്ക്കായി സഹായം നല്‍കി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി