ഷെയര്‍ ആന്‍ഡ് കെയര്‍ പ്രവാസി സംഗമം 11 ന്; വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസി സുഹൃത്തുക്കളുടെ സംഗമം സംഘടിപ്പിക്കുന്നു. 11-ാം തിയതി 12 മണിക്ക് സി.എസ്.ഐ ഹെറിറ്റേജില്‍ നടക്കുന്ന സംഗമം പ്രതിപക്ഷ നേതാവ് വീ.ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ മുഖ്യാതിഥിയാകും. അവധിക്കാലത്ത് നാട്ടിലെത്തിയിട്ടുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായ സുഹൃത്തുക്കള്‍ക്ക് ഒത്തു ചേരാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സംഘാടക സമിതി ചെയര്‍മാന്‍ പെന്‍ക്കോ ബക്കര്‍ പറഞ്ഞു. ഷെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ ലെബീബ് ഹസ്സന്‍, സക്കറിയ ചീരന്‍, സി.കെ അപ്പുമോന്‍, ജിനാഷ് തെക്കേകര, കെ.വി സാംസണ്‍, ഇ.എം.കെ ജിഷാര്‍, ജി. സുരേഷ് ബാബു, ടി.എം ഫസലുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT