വെള്ളറക്കാട് വെള്ളത്തേരി നൂറുല്‍ഹുദാ മദ്‌റസയില്‍ ശൈഖുനാ അബ്ദു മുസ്ലിയാര്‍ അനുസ്മരണവും സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനവും നടന്നു. വെള്ളത്തേരി മഹല്ല് ഖത്തീബ് ഉസ്താദ് ലത്തീഫ് ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ എ ജമാല്‍ ഹാജി അധ്യക്ഷനായി സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ആലിക്കുട്ടി ഹാജി നിര്‍വഹിച്ചു ടി.ടി.അബ്ദുള്ളക്കുട്ടി ഉസ്താദ് ക്ലാസ് മുറിയുടെ സമര്‍പ്പണം നടത്തി. സയ്യിദ് തഖ് യുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സദര്‍ മുഅല്ലിം മുഹമ്മദ് മുസ്തഫ ദാരിമി ആമുഖ പ്രഭാഷണം നടത്തി. എ.എ.കടങ്ങോട് അനുസ്മരണ പ്രഭാഷണം നടത്തി. വെള്ളത്തേരി മഹല്ല് സെക്രട്ടറി പരീദ് ഹാജി, പന്നിത്തടം മഹല്ല് പ്രസിഡന്റ് സിംല ഹസന്‍, എം.എം. കുഞ്ഞുമുഹമ്മദ് ഹാജി, എസ്.പി. ഉമ്മര്‍ മുസ്ലിയാര്‍, കെ.എ.ആലിക്കുട്ടി ഹാജി, മുസ്തഫ സഖാഫി,ഹാഫിസ് ഇബ്രാഹിം ഫൈസി,എ.എം.താഹിര്‍,കെ.വി. ജംഷീദ്, മുഹമ്മദലി സഅദി, എ.എ.ഹസ്സന്‍,അക്ബര്‍ അലി എന്നിവര്‍ സംസാരിച്ചു.