സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയില്‍ കൊമേഴ്‌സില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുള്‍ റസാക്കിനെ ഉമ്മന്‍ചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. തൃശൂര്‍ ഡി.സി.സി. മുന്‍ പ്രസിഡന്റ് ഒ.അബ്ദുറഹിമാന്‍കുട്ടി പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.കെ.ഫസലുല്‍അലി, യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വീനര്‍ കെ.വി. ഷാനവാസ്, അബൂബക്കര്‍ കുന്നംക്കാട്ടയില്‍, മുസ ആലത്തയില്‍, ടിപ്പു ആറ്റുപ്പുറം, ധര്‍മ്മന്‍, അജയ്കുമാര്‍ വൈലേരി, ഹസ്സന്‍ വടക്കേകാട്, ഷംസു, അമീന്‍, അലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. അണ്ടത്തോട് ചെറായി മഞ്ഞളിങ്ങല്‍ വീട്ടില്‍ അബ്ദുല്‍ റസാക്ക്-റസ്ന ദമ്പതികളുടെ മകളായ ഷെസ, 500ല്‍ 498 മാര്‍ക്ക് നേടിയാണ് അഭിമാന നേട്ടം കൈവരിച്ചത്.
Home Bureaus Punnayurkulam സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുള്‍ റസാക്കിനെ അനുമോദിച്ചു