ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും നടത്തി

ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും നടത്തി. ചിറക്കല്‍ അറഫ പാലസില്‍ നടന്ന സദസ്സിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സുബൈര്‍ കോഴിക്കര ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണവും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയംഗം കരീം പന്നിത്തടം ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തി.

റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം അഷറഫ് കോക്കൂര്‍ നിര്‍വഹിച്ചു. കിറ്റ് വിതരണം, ധനസഹായ വിതരണം, വസ്ത്ര വിതരണം, ആട് വിതരണം എന്നിവ നടത്തി. മുന്‍ കാട്ടകാമ്പാന്‍ പഞ്ചായത്ത് മുസ്ലിം കമ്മിറ്റി പ്രസിഡണ്ട് മര്‍ഹും ഇ.എം മൈതുണ്ണി ഹാജിയുടെ നാമധേയത്തില്‍ ഫൈസി ബിരുദം നേടിയ ഫൈസി ചിറയന്‍കാടിനെ ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍മൊമെന്റോ നല്‍കി ആദരിച്ചു.ശിഹാബ് തങ്ങള്‍ റിലീഫ് റിലീഫ് സെല്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഗനി,കോണ്‍ഗ്രസ് മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് കെ ജയശങ്കര്‍, കേരള കോണ്‍ഗ്രസ് എം മണ്ഡലം സെക്രട്ടറി ബിജു പാപ്പച്ചന്‍, കാട്ടാകമ്പാല്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എംഎസ് മണികണ്ഠന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് അംഗം എം എ അബ്ദുറഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT