ചാലിശ്ശേരി അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രമുഖ അടയ്ക്ക വ്യാപാരിയും ചാലിശ്ശേരി പഴയ അടയ്ക്കാ മാര്‍ക്കറ്റിന്റെ പ്രസിഡന്റുമായ ഷിജോയ് തോലത്തിനെ ആദരിച്ചു. കൂട്ടായ്മ ഭാരവാഹികള്‍ ചേര്‍ന്ന് പൊന്നാടയണിച്ച് മൊമന്റോ നല്‍കി ആദരിച്ചു .ഷിജോയ് മറുപടി പ്രസംഗവും നടത്തി. അടക്ക മാര്‍ക്കറ്റ് രക്ഷാധികാരി ടി.കെ മാനുതാണിയന്‍ , സെക്രട്ടറി ബാബു കണ്ടരാമത്ത് , ട്രഷറര്‍ എം.എം ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സുഹൃത്തുക്കള്‍ , മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ , ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.



