പന്നിത്തടം ശ്രീ മാത്തൂര്‍ ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും ചടങ്ങുകളും നടന്നു. ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ നിന്നും ശിങ്കാരി മേളത്തിന്റെയും ചിന്ത് കാവടിയുടെയും അകമ്പടിയോടെ മാത്തൂര്‍ ശിവക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. വൈകീട്ട് നിറമാല, കേളി എന്നിവയും ഉണ്ടായിരുന്നു.ടീം എസ് ബി സെഡിന്റെ നേതൃത്വത്തില്‍ റോക്ക്സ്റ്റാര്‍ ക്രീയേഷന്റെ ഗാനമേളയും ഉണ്ടായി. ശിവരാത്രി പന്നിത്തടം ഐ എന്‍ ടിയു സി യുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള അന്നദാനവും ഒരുക്കിയരുന്നു.



