സിപിഎം പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പൊന്നാനി ഏരിയ കമ്മിറ്റി വനിതാ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മാറഞ്ചേരി അധികാരിപ്പടിയിലെ സിദ്ധാന്‍ സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഷൂട്ട് ഔട്ട് മത്സരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ധന്യ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്‍ സെക്രട്ടറി ഇന്ദിര, പഞ്ചായത്ത് മെമ്പര്‍മാരായ ബല്‍ക്കീസ് തൈപ്പറമ്പില്‍, റെജുല ആലുങ്കല്‍, ബ്ലോക്ക് മെമ്പര്‍ എം എച്ച് റംഷീന, ഏരിയ പ്രസിഡന്റ് ബിന്ദു സിദ്ധാര്‍ത്ഥ്, കാഞ്ഞിരമുക്ക് വില്ലേജ് സെക്രട്ടറി അനു മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വില്ലേജ് കമ്മിറ്റികളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തില്‍ മാറഞ്ചേരി വില്ലേജ് കമ്മിറ്റി വിജയികളായി. എരമംഗലം വില്ലേജ് കമ്മിറ്റി രണ്ടാമതെത്തി.
സിപിഎം പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വനിതാ ഷൂട്ടൗട്ട് മത്സരം നടത്തി
ADVERTISEMENT