ഒന്നാമത് ഷുക്കൂര്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

44

ചാവക്കാട് കണ്ണാത്ത് ഇന്‍ഡോര്‍ കോട്ട് ഒന്നാമത് ഷുക്കൂര്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പുളിക്കുന്നത് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും സ്മാഷ് അഹിയാന്‍ റണ്ണറപ്പ് ട്രോഫിക്കും ഹിറ ചിക്കന്‍ സെന്റര്‍ സഹറ ടൂറിസ്റ്റ് ട്രാവല്‍സ് ചാവക്കാട് സെമിഫൈനല്‍ ട്രോഫിക്കും വേണ്ടി നടന്ന ടൂര്‍ണമെന്റില്‍ പ്രവീണ്‍ ശിവപ്രസാദ് കൊടുങ്ങല്ലൂര്‍ വിജയിയും റെജി മുനീര്‍ റണ്ണറപ്പുമായി.
വിജയിക്കുള്ള ട്രോഫി മുജീബ് പുളിക്കുന്നത്തും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോഷിയും നല്‍കി. ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ ഫസാജ്, സെന്തില്‍ കുമാര്‍,ഷൗക്കത്ത്, റഹീം മുത്തു,അസ്‌കര്‍ സുല്‍ഫിക്കര്‍,സനൂപ്.എന്നിവര്‍ നേതൃത്വം നല്‍കി