വൈലത്തുരില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

143

വടക്കേക്കാട് വൈലത്തൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ബസും കാറും കൂട്ടി ഇടിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും ബസ് യാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്കും പരിക്കേറ്റു. പരിക്കുപറ്റിയ കാര്‍ ഡ്രൈവര്‍ വടക്കേകാട് കല്ലൂര്‍ സ്വദേശി നാറാണത്ത് വീട്ടില്‍ അബ്ദുള്‍കയ്യൂം (55) നെ വൈലത്തൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയിലും, വിദ്യാര്‍ത്ഥിനികളെ സ്വകാര്യ വാഹനത്തില്‍ വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം