കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ അനുമോദിച്ചു. സംസ്ഥാന സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ദിയ ഫാത്തിമ, കൃഷ്ണപ്രിയ, തൃശൂര്‍ റവന്യു ജില്ല സ്‌കൂള്‍ കായിക മേളയില്‍ വെള്ളി മെഡല്‍ നേടിയ ഷെഹീന്‍ ഷായെയുമാണ് സ്‌കൂളിലെ അസംബ്ലിയില്‍ അനുമോദിച്ചത്. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് വി താജുദീന്‍, എസ്എംസി ചെയര്‍മാന്‍ ജയപ്രകാശ്, എസ്എസ്ജി ചെയര്‍മാന്‍ ആലത്തയില്‍ മൂസ, പ്രിന്‍സിപ്പല്‍ സജിമോന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT