പുന്നയൂര്‍ക്കുളം ആല്‍ത്തറ രാമരാജ യു.പി സ്‌കൂളില്‍ രക്ഷിതാക്കളുടെ സമ്പൂര്‍ണ്ണ സമാഗമവും വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടത്തി. ഒപ്പം 2024 എന്ന പേരില്‍ നടത്തിയ പരിപാടി പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനി കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചെസ്സ്, സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ജില്ലാതലത്തില്‍ വിജയികളായ പ്രധ്യാന്‍ ശ്രീരജ്, അമീര്‍ അഹമ്മദ്, ശ്രീരജ്, അശ്വിന്‍ദേവ്, കാര്‍ത്തിക്, ജഗദീശ്വര്‍ എന്നീ വിദ്യാര്‍ത്ഥികളെ, വിനോദിനിയമ്മ എജുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി കെ എം പ്രകാശന്‍ അനുമോദിച്ചു. കെ.ആര്‍ അനീഷ് മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. എസ് എസ് ജി കണ്‍വീനര്‍ പി രാമദാസ്, പിടിഎ വൈസ് പ്രസിഡണ്ട് ഫൈസല്‍ മാസ്റ്റര്‍, എം രാജീവ് മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT