എരമംഗലം യു.എം.എം.എല്‍.പി സ്‌കൂള്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫ്രൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ യു അഫ്‌സല്‍ അലി ഉദ്ഘാടനം ചെയ്തു. ഫ്രൂട്ട്‌സ് ഷോപ്പും ജ്യൂസ് കൗണ്ടറും ഒരുക്കിയരുന്നു. പ്രധാന അധ്യാപകന്‍ ലിജോ ടി. ജോബ് മറ്റ് അധ്യാപകരായ മേജോ മാസ്റ്റര്‍, നസീറ, ഷെമീല, ഡിറ്റോ, ശ്രീജ, ജൂമിയ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT