കടപ്പുറം വില്ലേജില്‍ മാത്രമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് സി മുസ്താഖ് അലി

കടപ്പുറം വില്ലേജില്‍ മാത്രമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി മുസ്താഖ് അലി. കടപ്പുറം വില്ലേജില്‍ നിലവിലുള്ള വില്ലേജ് ഓഫീസര്‍ക്ക് പുന്നയൂര്‍ക്കുളം, കടിക്കാട് എന്നീ വില്ലേജുകളുടെ ചുമതലയുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വില്ലേജ് ഓഫീസര്‍ക്ക് കടപ്പുറം വില്ലേജ് ജോലി ചെയ്യാന്‍ സാധിക്കുന്നത്. പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ഇതുമൂലം വലയുകയാണ്. ഭവന പദ്ധതികളിലെ ഗുണഭോക്താക്കള്‍ പലവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കടപ്പുറം വില്ലേജില്‍ കയറി ഇറങ്ങുകയാണ്.മത്സ്യത്തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കടപ്പുറം വില്ലേജില്‍ മാത്രമായി അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിച്ച് സാധാരണക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും മുസ്താക്കലി ആവശ്യപ്പെട്ടു.

 

ADVERTISEMENT
Malaya Image 1

Post 3 Image