കാട്ടകാമ്പാല്‍ മേഖല കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

26

നെല്ല് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും, വില നല്‍കാന്‍ തയ്യാറാകാത്ത ഇടതു സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് കാട്ടകാമ്പാല്‍ മേഖല കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ സമാപന യോഗത്തിന്റെ ഉദ്ഘാടനം മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്് കെ ജയശങ്കര്‍ നിര്‍വ്വഹിച്ചു. ജനാര്‍ദ്ദനന്‍ അതിയാരത്ത് അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.കെ. അബ്ദുള്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി. കാട്ടകാമ്പാല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജോയ് ബി തോലത്ത്, കെ.കെ. രവി, കെ.വി.മണികണ്ഠന്‍, കെ.കെ. ഇക്ബാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.