വനിതാ സമാജം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സ്റ്റാള്‍ ഒരുക്കി

76

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഭദ്രാസന ഇടവക ദേവാലയത്തിന്റെ കീഴിലുള്ള വനിതാ സമാജം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സ്റ്റാള്‍ ഒരുക്കി. പരിശുദ്ധ കാട്ടുമങ്ങാട്ട് അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ 222-ാമത് ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായാണ് സമാജം പ്രവര്‍ത്തകര്‍ സ്റ്റാള്‍ നടത്തുന്നത്. സഭാ പരമാദ്ധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. ആറ് ദിവസങ്ങളിലായി നടത്തുന്ന സ്റ്റാളില്‍ സമാജം പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ മധുര പലഹാരങ്ങള്‍, വിവിധ തരം നുറുക്കുകള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, മെഴുകുതിരികള്‍, കുര്‍ബ്ബാനക്രമങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളും വില്‍പനക്കായി ഒരുക്കിയിട്ടുണ്ട്. സ്റ്റാളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനയോഗിക്കുന്നത്. വികാരി ഫാ തോമസ് കുര്യന്‍ , സഭാ – ഇടവക ഭാരവാഹികള്‍ , സമാജം സെക്രട്ടറി ഷെര്‍ലിന്‍ വില്‍സന്‍ , ട്രഷറര്‍ സ്വപ്ന എന്നിവരുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ നേതൃത്വം നല്‍കി.