സിസിടിവിയുടെ രജത ജൂബിലിയാഘോഷം ഇന്നുച്ചയ്ക്ക് 2 മണി മുതല്‍ ചെമ്മണ്ണൂര്‍ ഷേഖ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാല്‍നൂറ്റാണ്ട് പിന്നിടുന്ന സിസിടിവിയുടെ പ്രൗഡമായ ആഘോഷപരിപാടികള്‍ക്കു കുടുംബസംഗമത്തോടെയാണ് തുടക്കമാവുക. കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍, സിസിവി ജീവനക്കാര്‍ തുടങ്ങിയവരും, കുടുംബാഗങ്ങളും പങ്കെടുക്കുന്ന സംഗമം കെ.രാധാകൃഷ്ണന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എ.സി.മൊയ്തീന്‍ എം.എല്‍.എ. അധ്യക്ഷനാകും. വിവിധ കലാപരിപാടികള്‍ ഉണ്ടാകും. തുടര്‍ന്ന് വൈകീട്ട് 4.30ന് ചേരുന്ന ജൂബിലി പൊതുസമ്മേളനം വിവിധ കര്‍മ്മമേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ 25 ചിരാതുകളില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ഇമ്പം, ഇരമ്പം എന്ന പേരിലുള്ള സുവനീര്‍, സിസിടിവി എംഡി – ടി.വി.ജോണ്‍സന്‍ എഴുതി സംഗീത സംവിധായകന്‍ നിഖില്‍പ്രഭ ആലപിച്ച തീം സോങ്ങ് എന്നിവ ചടങ്ങില്‍ പുറത്തിറക്കും. മെഗാഷോ, ഉള്‍പ്പെടെ കാലപരിപാടികളും അരങ്ങേറും. പരിപാടി സിസിടിവി ന്യൂസ്, ടിസിവി ഉത്സവ് ചാനലുകളിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.