ശിശുദിനം വേറിട്ട രീതിയില്‍ വര്‍ണ്ണാഭമാക്കാന്‍ ഒരുങ്ങുകയാണ് മരത്തം കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് പ്രവര്‍ത്തകര്‍

ശിശുദിനം വേറിട്ട രീതിയില്‍ വര്‍ണ്ണാഭമാക്കാന്‍ ഒരുങ്ങുകയാണ് മരത്തം കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് പ്രവര്‍ത്തകര്‍ . അംഗണവാടിയിലെ കുരുന്നുകള്‍ക്കായി ചാച്ചാജിയുടെ വസ്ത്രം സ്വയം തയ്ച്ചുനല്കിയാണ് എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ശിശുദിനത്തില്‍ വേറിട്ട മാതൃക തീര്‍ക്കുന്നത്. നവംബര്‍ 14 ശിശുദിനത്തിനുള്ള റാലികള്‍ക്കും പൊതുപരിപാടികള്‍ക്കും , അലങ്കാര വസ്തുക്കളുമായി വ്യാപാരസ്ഥാപനങ്ങള്‍ മത്സരിക്കുന്നിടത്താണ്, സ്‌കൂളിലെ എന്‍ എസ് എസ് പ്രവര്‍ത്തകരുടെ വസ്ത്ര നിര്‍മ്മാണം. എന്‍ എസ് എസ് ന്റെ തയ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചാച്ചാജി ജുബ്ബയും തൊപ്പിയും റോസാപ്പൂക്കളും ഉണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. മരത്തംകോട് 118 നമ്പര്‍ അംഗനവാടിയിലെ 14 കുരുന്നുകള്‍ക്കാണ് ചാച്ചാജിയുടെ വസ്ത്രം സൗജന്യമായി നല്‍കുന്നത്.