കരാത്തെയില്‍ വെങ്കലമെഡല്‍ നേടി ആഗ്‌നേസ് ലില്ലി മാത്യൂസിനെ അനുമോദിച്ചു

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് കരാത്തെയില്‍ വെങ്കലമെഡല്‍ നേടി ആഗ്‌നേസ് ലില്ലി മാത്യൂസിനെ സി പി ഐ എം ടൗണ്‍ വെസ്റ്റ് ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി കെ.ജി. സണ്ണിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മെമ്മന്റോയും നല്‍കി. സീനിയര്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തിലാണ് ചാലിശ്ശേരി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഗ്‌നസ് ലില്ലി മാത്യൂസ് വെങ്കലം മെഡല്‍ നേടിയത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാന കായിക മേളയില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.ചാലിശ്ശേരി അങ്ങാടി കൊള്ളന്നൂര്‍ മാത്യൂസ് – ലാലി ദമ്പതികളുടെ മകളാണ് ആഗ്‌നസ്
അനുമോദന ചടങ്ങില്‍ ബോബന്‍ പോള്‍ സി , ബാബു പി ജോര്‍ജ് ,ഷാജിമോള്‍ , എന്നിവര്‍ പങ്കെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image