ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക് 2024 ലെ ബുക്കര്‍ പുരസ്‌കാരം.

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക് 2024 ലെ ബുക്കര്‍ പുരസ്‌കാരം. ഓര്‍ബിറ്റല്‍ എന്ന സയന്‍സ് ഫിക്ഷന്‍ നോവലിലൂടെയാണ് സാമന്തയെ തേടി പുരസ്‌കാരം എത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്. 50000 പൗണ്ട് ( ഏകദേശം 53,78,190 രൂപ ) ആണ് അവാര്‍ഡ് തുക. ലോക്ക്ഡൗണ്‍ സമയത്താണ് സാമന്ത ഈ നോവല്‍ എഴുതാനാരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങള്‍ക്കും സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവല്‍ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ വീഡിയോകള്‍ കാണുന്നതാണ് ഇങ്ങനെയൊരു നോവലെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സാമന്ത 2123ല്‍ പറഞ്ഞിരുന്നു. യു കെ യിലും അയര്‍ലാന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്‌കാരമായാണ് ബുക്കര്‍ പ്രൈസ് കണക്കാക്കപ്പെടുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image