പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്നപരിഹാര കര്‍മ്മങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും.5 ദിവസങ്ങളിലായി നടക്കുന്ന പരിഹാര കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി ആലങ്കോട് കക്കാട് വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.വിവിധ ദിവസങ്ങളായി ദേവതകള്‍ക്ക് പത്മമിട്ട് പൂജ, ബ്രാഹ്മണര്‍ക്ക് കാല്‍കഴുകിച്ചൂട്ട്, സുദര്‍ശന ഹോമം,പ്രേത വേര്‍പാട്. മഹാഭഗവത്സേവ, സര്‍പ്പബലി, ഭഗവതിക്ക് തൃകാല ശംഖാഭിഷേകപൂജ എന്നിവ നടക്കും. പരിഹാര കര്‍മ്മ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ വിശേഷപൂജകള്‍ക്ക് ശേഷം ഭഗവതിക്ക് കലശാഭിഷേകവും ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു
ADVERTISEMENT