മുക്കുപണ്ടം പണയം വെച്ച് 5.5 ലക്ഷം രൂപ തട്ടിയ കേസില്‍ ആറുപേര്‍ പിടിയില്‍

അകലാട് മുന്നൈയിനിയില്‍ മുക്കുപണ്ടം പണയം വെച്ച് 5.5 ലക്ഷം രൂപ തട്ടിയ കേസില്‍ ആറുപേര്‍ പിടിയില്‍. സ്വകാര്യപണ്ടം പണയ സ്ഥാപനത്തില്‍ നിന്നാണ് സംഘം വിവിധ ദിവസങ്ങളായി പണം തട്ടിയത്. പുന്നയൂര്‍ അകലാട് താഴത്ത് വീട്ടില്‍ ഹംസക്കുട്ടി (42), ഭാര്യ കുന്നത്ത് വീട്ടില്‍ ഷീന (36), അകലാട് മുള്ളത്ത് വീട്ടില്‍ കബീര്‍ (43), രാമി വീട്ടില്‍ മുഹമ്മദ് ഹനീഫ (39), ചെറുനമ്പി വീട്ടില്‍ ഇര്‍ഫാദ് (32), ചാലില്‍ അഫ്‌സല്‍ (35) എന്നിവരെയാണ് വടക്കേക്കാട് എസ്എച്ച്ഒ കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി അകലാട് ചാലില്‍ ഇസ്ഹാഖ് ഒളിവിലാണ്. എസ്ഐമാരായ പി.പി ബാബു, പി.എ സുധീര്‍, സി ബിന്ദുരാജ്, സി എന്‍ ഗോപിനാഥന്‍, എഎസ്ഐ. ടി കെ ഷിജു, രജനീഷ്, രോഷ്‌നി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

ADVERTISEMENT