വടക്കേക്കാട് പഞ്ചായത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി നാടിന് സമര്‍പ്പിച്ചു. മുന്‍ എം.പി ടി എന്‍. പ്രതാപന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍ എം കെ നിര്‍വഹിച്ചു. പഞ്ചായത്തിലെ 11-ാം വാര്‍ഡ് വൈലത്തൂരില്‍ വാര്‍ഡ് മെമ്പര്‍ എസ്.കെ. ഖാലിദ്, അമ്മാവന്‍ മുഹമ്മദാലി പനങ്ങാവില്‍ എന്നിവര്‍ ചേര്‍ന്നു പഞ്ചായത്തിന് നല്കിയ 3 സെന്റ് സ്ഥലത്ത് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി 950 സ്‌ക്വയര്‍ ഫീറ്റിലാണ് അങ്കണവാടി നിര്‍മ്മിച്ചിട്ടുള്ളത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജില്‍സി ബാബു അദ്ധ്യക്ഷത വഹിച്ചു.
ADVERTISEMENT