വടക്കേകാട് ഐ.സി.എ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്തു നിന്നും മലമ്പാമ്പിനെ പിടികൂടി. ഞായറാഴ്ച രാത്രി സ്കൂള്‍ പരിസരത്ത് മലമ്പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ വിവരം അറിയിക്കുകയും, തുടര്‍ന്ന് റെസ്ക്യൂ സംഘം സ്ഥലത്തെത്തി മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയുമായിരുന്നു. മലമ്പാമ്പിനെ അനുയോജ്യമായ വനമേഖലയിലേക്ക് തുറന്ന് വിടുമെന്ന് റെസ്ക്യൂ സംഘം പറഞ്ഞു.



