എസ്.എന്‍.ഡി.പി. യോഗം കുന്നംകുളം യൂണിയന്‍ പെരുമ്പിലാവ് ശാഖയുടെ വാര്‍ഷിക പൊതുയോഗവും, അനുമോദന ചടങ്ങും നടന്നു. പെരുമ്പിലാവ് ആല്‍ത്തറ എല്‍.എം.യു.പി. സ്‌കൂളില്‍ ശാഖ പ്രസിഡന്റ് പ്രവീണ്‍ കിഷോര്‍ നേതൃത്വം നല്കി. യൂണിയന്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ് എം.കെ. സുകുമാരന്‍ പൊതുയോഗം ഉദ്ഘടനം ചെയ്തു. ശാഖ സെക്രട്ടറി പ്രിയന്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി മോഹന്‍ പി.കെ. ഭാരവാഹികളായ ചന്ദ്രന്‍ കിളിയംപറമ്പില്‍, വി.കെ. ഹരിദാസ്, കെ.ആര്‍ റെജില്‍, നിതി മാസ്റ്റര്‍, മുന്‍ ശാഖ പ്രസിഡന്റ് കെ.പി. അച്യുതന്‍, മുന്‍ ശാഖ സെക്രട്ടറി പി.ആര്‍. കൃഷ്ണന്‍കുട്ടി, ശാഖ വൈസ് പ്രസിഡന്റ് വി.ആര്‍. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ മേഖലയില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. തത്ത്വരസികനും ആചാര്യനുമായ പ്രസാദ് പുളിക്കല്‍ പ്രഭാഷണം നടത്തി. ശാഖ അംഗം കെ.വി.പ്രതാപന്‍ നിര്‍മ്മിച്ച കരകൗശല ശില്പ പ്രദര്‍ശനവും ഉണ്ടായി.
Home Bureaus Perumpilavu എസ്.എന്‍.ഡി.പി. യോഗം കുന്നംകുളം ശാഖയുടെ വാര്‍ഷിക പൊതുയോഗവും അനുമോദന ചടങ്ങും നടന്നു