പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിയും പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രവും, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന സ്‌നേഹ സ്പര്‍ശം പാലിയേറ്റീവ് രോഗി-ബന്ധുസംഗമം നടത്തി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടും ഐഎംഎ പ്രസിഡന്റുമായ ഡോ.താജ് പോള്‍ പനക്കല്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയകുമാര്‍ പൂളക്കല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ്, പഞ്ചായത്തംഗം ഹക്കീം,
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാനിബ , മെഡിക്കല്‍ ഓഫീസര്‍ ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പാലിയേറ്റീവ് രോഗികള്‍ക്കായി 100 ടേബിള്‍ഫാന്‍ , രക്തസമ്മര്‍ദ്ദം നോക്കുന്നതിനാവശ്യമായ 28 ഡിജിറ്റല്‍ ബി.പി. മോണിറ്റര്‍, പ്രമേഹം നോക്കുന്നതിനാവശ്യമായ 24 ഗ്ലൂക്കോമീറ്റര്‍
എന്നിവ വിവരണം ചെയ്തു.



