പാവപ്പെട്ടവര്‍ക്ക് അത്താണിയായി സുമനസ്സുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സുരക്ഷാ ഭവനങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കണമെന്ന് ഗുരുവായൂര്‍ എംഎല്‍എ എന്‍കെ അക്ബര്‍ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ പുളിക്കല്‍ ഷെല്‍റ്റര്‍ ഗ്രൂപ്പും പുന്നയൂര്‍ക്കുളം കൂട്ടായ്മ പെയിന് ആന്‍ഡ് പാലിയേറ്റിവും സംയുക്തമായി നിര്‍മിച്ചു നല്‍കുന്ന സ്നേഹ വീടിന്റെ താക്കോല്‍ദാനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.2015 മുതല്‍ മലപ്പുറം ജില്ലയില്‍ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍റ്റര്‍ ഇന്ത്യ ചാരിറ്റബള്‍ ട്രസ്റ്റ് നിരവധി ചാരിറ്റി വ്യത്യസ്ത പദ്ധതികളിലായി ചെയ്തുകൊണ്ടിരിക്കുന്നത്. പുന്നയൂര്‍ പഞ്ചായത്ത് കാട്ടിലെ പള്ളിക്ക് സമീപം അനാഥാ കുടുംബത്തിന് പുന്നയൂര്‍ക്കുളം കൂട്ടായ്മ പെയിന് ആന്‍ഡ് പാലിയേറ്റീവുമായി സഹകരിച്ച് മനോഹരമായ വീട് നിര്‍മ്മിച്ചു നല്‍കിയത്.ആശ്രയ പദ്ധതി പ്രകാരം മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ വി കരീമിന്റെ ഇടപെടലിന്റെ ഫലമായി സ്ഥലം വാങ്ങുകയും നാട്ടുകാരുടെ സഹായത്തോടെ ഇതിന്റെ തറപ്പണി പൂര്‍ത്തിയാക്കുകയും ആണ് ഉണ്ടായിരുന്നത്. പിന്നീട് പൂര്‍ണമായും ഷല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം ട്രസ്റ്റ് സെകട്ടറി അബ്ദുറഹിമാന്‍ മനോളിയില്‍ നിന്നും എന്‍.കെ അക്ബര്‍ എം എല്‍ എ സ്വീകരിച്ച് കുടുംബത്തിന് കൈമാറി. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ റസ്ലറഹിം , പുന്നയൂര്‍ കൂട്ടായ്മ പെയിന് ആന്‍ഡ് പാലിയേറ്റീവ് പ്രസിഡന്റ് ഹുസൈന്‍ മാഷ്, ഷെന്റ്റര്‍ ഹോം കോഡിനേറ്റര്‍ കെ കാസിം, സൈറ്റ് എഞ്ചിനിയര്‍ എം നബ്ഹാന്‍, കെ മൊയ്തിന്‍ എന്നിവര്‍ സംസാരിച്ചു. അലി അകലാട്, കൂട്ടായ്മ പെയിന് ആന്‍ഡ് പാലിയേറ്റീവ് വളണ്ടിയര്‍മാരായ ഷാലിമാര്‍ മുഹമ്മദാലി, സുനില്‍കുമാര്‍, ഖദീജ, സൈനബ, സെറീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



