കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ സ്‌നേഹിത എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍ കുന്നംകുളം എസിപി ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
എ സി മൊയ്തീന്‍ എംഎല്‍എ സെന്റര്‍ ഉദ്ഘാടനം ചെയ്തു. എ.സി.പി.-സി.ആര്‍.സന്തോഷ് അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എം.സുരേഷ്, ടി.സോമശേഖരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ.പി.സലില്‍, ബിജു സി.ബേബി, കെ കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഏഴാമത്തെ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററാണ് കുന്നംകുളത്ത് പ്രവര്‍ത്തനമാരംഭിച്ചത്.
Home Bureaus Kunnamkulam കുന്നംകുളം എ.സി.പി. ഓഫീസില്‍ ‘സ്‌നേഹിത എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍’ പ്രവര്‍ത്തനമാരംഭിച്ചു