ആയുര്‍വേദ സോപ്പ് നിര്‍മ്മാണ പരിശീലന കളരി സംഘടിപ്പിച്ചു

വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ ആയുര്‍വേദ സോപ്പ് നിര്‍മ്മാണ പരിശീലന കളരി സംഘടിപ്പിച്ചു. സായി മന്ദിരത്തില്‍ നടന്ന പരിശീലന കളരി എസ്.എന്‍.ഡി.പി. ഗുരുവായൂര്‍ യൂണിയന്‍ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. ഇമോസ് ഡയറക്ടര്‍ കെ.കെ. വിദ്യാധരന്‍, ടി.രേഖ എന്നിവര്‍ സാങ്കേതിക പരിശീലനത്തിന് നേതൃത്വം നല്‍കി. ട്രസ്റ്റി സബിത രഞ്ജിത്ത്, അഖില ബീഗം എന്നിവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image