കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ പരിശോധന; പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു

കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ ഫുഡ് സേഫ്റ്റി, ഫിഷറീസ് വകുപ്പുകളും നഗരസഭ ആരോഗ്യവിഭാഗവും ചേര്‍ന്ന് പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ഇവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ നഗരസഭ ആരോഗ്യ വിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. രഞ്ജിത്, പി.എച്ച്.ഐ.- എസ്.രശ്മി എന്നിവര്‍ അറിയിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image