ഇടം സാസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ചിറമനേങ്ങാട് സെന്ററില്‍ വര്‍ഗീയവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ”സോദരത്വേന” എന്ന ശീര്‍ഷകത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നടത്തിയ ക്യാമ്പയിനില്‍ ഡോ.വി.സി.ബിനോജ്, ദിനേഷ് ജി എന്നിവര്‍ വിഷയാവതരണം നടത്തി. ഇടം പ്രസിഡന്റ് ഇ.കെ.മിനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.ആര്‍.രാധിക, പ്രോഗ്രാം കണ്‍വീനര്‍ അനീഷ് വിജയന്‍, ഷിഹാബ് അലി ചിറമനേങ്ങാട് എന്നിവര്‍ സംസാരിച്ചു.



